Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Study Karimal Mining

ക​രി​മ​ണ​ൽ ഖ​ന​നം പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി, ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കും: മുഖ്യമന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​രി​​​​മ​​​​ണ​​​​ൽ സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ള​​​​ട​​​​ക്കം പ​​​​ഠി​​​​ക്കാ​​​​ൻ വി​​​​ദ​​​​ഗ്ധ​​​​സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര- സം​​​​സ്ഥാ​​​​ന പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മ​​​​ണ​​​​ലെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളെ ഏ​​​വി​​​യേ​​​ഷ​​​ൻ ലോ​​​ജി​​​സ്റ്റി​​​ക്സ് ഹ​​​ബ്ബാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ം

സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ല് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളെ​​​യും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു കേ​​​ര​​​ള​​​ത്തെ ഏ​​​ഷ്യ​​​യി​​​ലെ പ്ര​​​ധാ​​​ന ഏ​​​വി​​​യേ​​​ഷ​​​ൻ-​​​ലോ​​​ജി​​​സ്റ്റി​​​ക്സ് ഹ​​​ബ്ബാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​രം​​​ഭ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി 200 കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


വി​​​ഴി​​​ഞ്ഞത്തിനായി 3764.54 കോ​​​ടി സർക്കാർ ചെ​​​ല​​​വ​​​ഴി​​​ച്ചു

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​ഷ്‌​​ട്ര തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ 3764.54 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചു​​​. ​​​ഒന്നാം ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ 817.80 കോ​​​ടി രൂ​​​പ​​​യും അ​​​ദാ​​​നി ക​​​ന്പ​​​നി 2454 കോ​​​ടി രൂ​​​പ​​​യും മു​​​ത​​​ൽ മു​​​ട​​​ക്കി​​​യി​​​ട്ടു​​​ണ്ട്. തു​​​ട​​​ർ​​​ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഏ​​​ക​​​ദേ​​​ശം 19000 കോ​​​ടി രൂ​​​പ​​​യോ​​​ളം മു​​​ത​​​ൽ മു​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ദാ​​​നി ക​​​ന്പ​​​നി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.


ഓ​ഹ​രി കൈ​മാ​റ്റ​ത്തി​നു​ള്ള സ്റ്റാം​പ് ഡ്യൂ​ട്ടി​ പ​രി​ധി ച​ർ​ച്ച ചെ​യ്യു​ം

കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നും ക​​​ന്പ​​​നി​​​ക​​​ൾ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​നും ഓ​​​ഹ​​​രി കൈ​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള സ്റ്റാം​​​പ് ഡ്യൂ​​​ട്ടി​​​ക്ക് പ​​​ര​​​മാ​​​വ​​​ധി തു​​​ക നി​​​ശ്ച​​​യി​​​ക്ക​​​ണോ​​​യെ​​​ന്ന കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കും. ഗ്രാ​​​മീ​​​ണ റോ​​​ഡു​​​ക​​​ളു​​​ടെ നി​​​ർ​​മാ​​​ണ​​​ത്തി​​​ലെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​ം. സ​​​മ്മാ​​​ന​​​ഘ​​​ട​​​ന​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ ക​​​മ്മീ​​​ഷ​​​നും അ​​​ട​​​ക്കം ലോ​​​ട്ട​​​റി​​​യു​​​ടെ സ​​​മ​​​ഗ്ര പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up